ലൂയിവില്ലെ: കെന്റക്കിയിലെ ലൂയിവില്ലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. 10 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.സ്‌ഫോടനത്തില്‍ ഫാക്ടറി കെട്ടിടം ഭാഗികമായി തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും മറ്റ് കെട്ടിങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
ഭക്ഷണ പാനീയങ്ങള്‍ക്കായി കളറുകള്‍ നിര്‍മ്മിക്കുന്ന ഗിവാഡന്‍ സെന്‍സ് കളറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീ അണച്ചത്.
അമോണിയ പോലെയുള്ള മണം, കരിഞ്ഞ പഞ്ചസാരയുടെ മണം, കാരമല്‍ കത്തിച്ച മണം എന്നിങ്ങനെ വര്‍ഷങ്ങളായി പ്ലാന്റില്‍ നിന്ന് പലതരം ഗന്ധങ്ങള്‍ അനുഭവപ്പെടുന്നതായി സമീപത്തുള്ള താമസക്കാര്‍ പറഞ്ഞു.
ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ലൂയിവില്ലെ ഫയര്‍ ചീഫ് ബ്രയാന്‍ ഒ നീല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്