വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ നടന്ന ട്രംപ്-ബൈഡന്‍ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ പങ്കെടുക്കാതെ നിയുക്ത പ്രഥ വനിത മെലാനിയ ട്രംപ്. ഡൊണാള്‍ഡ് ട്രംപ് ഒറ്റയ്ക്കാണ് വൈറ്റ് ഹൗസിലെ ആചാരപരമായ കൂടിക്കാഴ്ചക്ക് എത്തിയത്. വൈറ്റ് ഹൗസില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പുതിയ പ്രസിഡന്റിന് ആതിഥേയത്വം വഹിക്കുമ്പോള്‍ പ്രഥമ വനിത സാധാരണയായി വൈറ്റ് ഹൗസിലേക്ക് തന്റെ പിന്‍ഗാമിയെ ചായ കുടിക്കാന്‍ ക്ഷണിക്കുന്നു.
ട്രംപിനെ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദിച്ച ജില്‍ ബൈഡന്‍ അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായ മെലാനിയയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് കൈമാറി. കത്തില്‍, പരിവര്‍ത്തനത്തിന് സഹായിക്കാനുള്ള തന്റെ ടീമിന്റെ സന്നദ്ധത ജില്‍ പ്രകടിപ്പിച്ചു.
ജില്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടും, ഭര്‍ത്താവിനൊപ്പം വൈറ്റ് ഹൗസിലേക്ക് പോകില്ലെന്ന് മെലാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജില്‍ ബൈഡന്റെ ചായ സല്‍ക്കാരം ഒഴിവാക്കാനുള്ള മെലാനിയയുടെ തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമായ വിവരങ്ങളാണ് വരുന്നതെന്ന് മെലാനിയ ട്രംപിന്റെ ഓഫീസ് അഭിപ്രായപ്പെട്ടു.
2016ലെ തിരഞ്ഞെടുപ്പിന് ശേഷം മിഷേല്‍ ഒബാമ മെലാനിയ ട്രംപിനെ യെല്ലോ റൂമില്‍ ചായ കുടിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ വിവാദമായ 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം, മെലാനിയ ജില്‍ ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി. തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച ട്രംപ് ആചാര പ്രകാരം ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്