വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിലെത്തി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. 2020ലെ തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റതിന് ശേഷം ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.
ബൈഡന്‍ ട്രംപിനെ സ്വാഗതം ചെയ്യുകയും ഇരുവരും ഓഫിസില്‍ ഇരുന്ന് ആശയവിനിമയം നടത്തുകയും ചെയ്തു. സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും ട്രംപിന് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു. 'ഇത് കഴിയുന്നത്ര സുഗമമായിരിക്കും,' എന്നായിരുന്നു ട്രംപിന്റെ മറുപടി.
ബൈഡനും ട്രംപും തമ്മിലുള്ള ബുധനാഴ്ചത്തെ സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ച വര്‍ഷങ്ങളായി ഇരു നേതാക്കളും പരസ്പരം നടത്തിയ വിമര്‍ശന ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പ്രചാരണ വേളയില്‍, 81 കാരനായ ബൈഡന്‍, ട്രംപിനെ ജനാധിപത്യത്തിന് ഭീഷണിയായി ചിത്രീകരിച്ചപ്പോള്‍, 78 കാരനായ ട്രംപ് ബൈഡനെ കഴിവുകെട്ടവനെന്ന് വിളിച്ചു. കാലാവസ്ഥാ വ്യതിയാനം മുതല്‍ റഷ്യ വരെയുള്ള വരെയുള്ള നയങ്ങളില്‍ ഇരുവരുടേതും വ്യത്യസ്ത നിലപാടുകളാണ്. എന്നാല്‍ ഇതിനെല്ലാമുപരി ഇരുവരും മികച്ച സുഹൃത്തുക്കളായി വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കിടെ കാണപ്പെട്ടു.
പ്രഥമവനിത ജില്‍ ബൈഡന്‍ തന്റെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ട്രംപിനെ അഭിനന്ദിച്ചു. മുന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെ അഭിസംബോധന ചെയ്ത അഭിനന്ദന കത്ത് അവര്‍ അദ്ദേഹത്തിന് കൈമാറി. മെലാനിയ ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് എത്തിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്