ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം 2024 ഡിസംബർ 8ന് വൈകിട്ട് 3.30ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്നു.
മുൻ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്ഡേറ്റ് ഒ പുതുക്കിയ ഫോം അല്ലെങ്കിൽ പുതുക്കിയ ലിസ്റ്റ്, ബൈലോ ഭേദഗതി ഒബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, ബിൽഡിംഗ് സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രൊജക്റ്റ് അപ്ഡേറ്റുകൾ, അർദ്ധ വാർഷിക അക്കൗണ്ട്, 2025-26ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമൺ ജേക്കബിന്റെ അറിയിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്