ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ടീം. 13 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ രണ്ട് പുതുമുഖങ്ങൾ ഇടം നേടി. ഓപ്പണർ നതാൻ മക്‌സ്വീനിയും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസുമാണ് ടീമിലെ സർപ്രൈസ് താരങ്ങൾ. ഉസ്മാൻ ഖവാജയ്‌ക്കൊപ്പമായിരിക്കും മക്‌സ്വീനി ഓസീസ് ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. ഇന്ത്യ എ ടീമിനെതിരെ പുറത്തെടുത്ത പ്രകടനമാണ് മക്‌സ്വീനിയെ ടീമിലെത്തിച്ചത്.
ഡേവിഡ് വാർണറുടെ പകരക്കാരനാവുകയെന്ന വലിയ ദൗത്യമാണ് മക്‌സ്വീനിക്ക് മുന്നിലുള്ളത്. അതേസമയം ആഭ്യന്തര മത്സരങ്ങളിലെ ഫോം പരിഗണിച്ച് ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് ജോഷ് ഇംഗ്ലിസിനെ ഓസീസ് സ്‌ക്വാഡിലെത്തിച്ചത്.
രണ്ട് ബാച്ചുകളിലായാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത്. രാഹുലിനും ജുറലിനും മതിയായ അവസരം ലഭിക്കാത്തിനാൽ ടീം മാനേജ്‌മെന്റും സെലക്ഷൻ പാനലും ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുകയായിരുന്നു. നേരത്തെ ഓസീസിനെതിരെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യ എയ്‌ക്കെതിരെ ഷെഡ്യൂൾ ചെയ്തിരുന്ന പരിശീലന മത്സരം റദ്ദാക്കിയിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടീം: പാറ്റ് കമ്മിൻസ് (ക്യാപ്ടൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, നഥാൻ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്