സായ് കിഷോർ കൗണ്ടി ക്ലബായ സറേയ്ക്കായി കളിക്കും

JULY 8, 2025, 8:40 AM

ഇന്ത്യൻ, തമിഴ്‌നാട് സ്പിന്നർ ആർ. സായ് കിഷോർ ഇംഗ്ലണ്ടിലെ മികച്ച ക്ലബായ സറേയ്‌ക്കൊപ്പം കൗണ്ടി ചാമ്പ്യഷിപ്പിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഈ മാസം അവസാനം നടക്കുന്ന രണ്ട് ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ ഈ ഇടംകൈയ്യൻ സ്പിന്നർ കളിക്കും.

ജൂലൈ 22ന് സ്‌കാർബറോയിൽ യോർക്ക്‌ഷെയറിനെതിരെയാണ് കിഷോർ ആദ്യമായി കളിക്കുന്നത്. ഈ മത്സരത്തിൽ അദ്ദേഹം നിലവിൽ യോർക്ക്‌ഷെയറിനായി കളിക്കുന്ന മറ്റൊരു ഇന്ത്യൻ താരം റുതുരാജ് ഗെയ്ക്‌വാദിനെ നേരിടും. ജൂലൈ 29ന് ചെസ്റ്റർലെസ്ട്രീറ്റിൽ ഡർഹാമിനെതിരെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മത്സരം.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കിഷോർ. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 23.51 ശരാശരിയിൽ 192 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിൽ 12 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. ഐപിഎൽ 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി 15 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ നേടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam