കോഹ്ലിയുടെ ഓറഞ്ച് ക്യാപ്പില്‍ കണ്ണുവച്ച്‌ റുതുരാജ്

APRIL 24, 2024, 7:35 PM

അവിശ്വസനീയമായ കാര്യങ്ങളാൽ  നിറഞ്ഞതാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ബെംഗളൂരുവിനായി തിളങ്ങിയ വിരാട് കോഹ്ലിയുടെ ഓറഞ്ച് ക്യാപ്പില്‍ കണ്ണുവച്ച്‌ മറ്റൊരു ഇന്ത്യൻ താരം കുതിപ്പു തുടങ്ങിയിട്ടുണ്ട്.

ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദാണ് റൺ വേട്ടയിൽ രണ്ടാമത്. നിലവിൽ 349 റൺസാണ് റുത്തുരാജ് നേടിയത്.

ഒന്നാം സ്ഥാനത്തുള്ള ആർസിബിയുടെ സൂപ്പർതാരം വിരാട് കോഹ്ലിയുമായി 30 റണ്‍സിന്റെ അകലം മാത്രമാണ് ചെന്നൈ നായകനുള്ളത്. 

vachakam
vachakam
vachakam

ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. അതില്‍ 60 പന്തില്‍ 108 റണ്‍സുമായി ചെന്നൈ നായകൻ കൂടിയായ റുതുരാജ് പുറത്താകാതെ നിന്നു.

മറുവശത്ത് ശിവം ദൂബെയുടെ വെടിക്കെട്ട് കൂടിയായപ്പോള്‍ ചെന്നൈ സ്കോർ 200 കടന്നു. മറുപടിയായി 19.3 ഓവറില്‍ വിജയലക്ഷ്യം മറികടന്ന് ലഖ്നൌ സൂപ്പർ ജയന്റ്സ് ധോണിപ്പടയെ ഞെട്ടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam