പ്രതിഷേധ സമരം അവസാനിപ്പിച്ച് റൊണാൾഡോ വീണ്ടും കളത്തിൽ

FEBRUARY 16, 2026, 3:52 AM

പ്രതിഷേധ സമരം അവസാനിപ്പിച്ച് സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ തിരിച്ചെത്തിയ മത്സരത്തിൽ അൽ നസർ എഫ്‌സിക്കുവേണ്ടി അൽ ഫത്തേഹ് എഫ്‌സിക്കെതിരായ മത്സരത്തിലൂടെ തിരിച്ചെത്തിയത് വിജയത്തോടെ. ഗോൾ നേട്ടത്തോടെയാണ് റൊണാൾഡോ തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.

18-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളിൽ അൽ നസർ എഫ്‌സി ലീഡ് സ്വന്തമാക്കി. എയ്മൻ യാഹിയയിലൂടെ (78) അൽ നസർ ലീഡ് ഉയർത്തി. ഫത്തേഹിന് എതിരായ എവേ പോരാട്ടത്തിൽ 2-0ന്റെ ജയം സ്വന്തമാക്കിയ അൽ നസർ എഫ്‌സി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ അൽ ഹിലാൽ എഫ്‌സിയാണ് (53 പോയിന്റ്) ഒന്നാമത്. അൽ നസറിന് 52 പോയിന്റുണ്ട്.

അൽ നസർ എഫ്‌സിയുടെ മൂന്നു മത്സരങ്ങളിൽനിന്നു വിട്ടുനിന്നശേഷമാണ് റൊണാൾഡോ തിരിച്ചെത്തിയത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽനിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അൽ നസർ എഫ്‌സിക്ക് അനുകൂല നീക്കങ്ങൾ ഒന്നുമില്ലാത്തതായിരുന്നു റൊണാൾഡോയുടെ പ്രതിഷേധത്തിന്റെ കാരണം.

vachakam
vachakam
vachakam

അതേസമയം, അൽ ഹിലാൽ എഫ്‌സി ജനുവരിയിൽ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസെമയെ സ്വന്തമാക്കി. അൽ നസർ, അൽ ഹിലാൽ, അൽ എത്തിഹാദ്, അൽ അഹ്‌ലി ടീമുകളുടെ സാമ്പത്തിക ശ്രോതസ് സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ്.

2023 ജനുവരിയിൽ അൽ നസറിൽ എത്തിയ റൊണാൾഡോയ്ക്ക്, ഇനി 18 മാസംകൂടി ക്ലബ്ബുമായി കരാർ കാലാവധിയുണ്ട്. കരിയറിൽ 962 ഗോൾ റൊണാൾഡോയുടെ അക്കൗണ്ടിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam