തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില 40.1 ഡിഗ്രി സെൽഷ്യസായിരുന്നു. നാളെ മുതൽ ചൂടിന് ചെറിയ ആശ്വാസമുണ്ടാകുമെന്നും ഈ മാസം അവസാനത്തോടെ വേനൽമഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ രൂപപ്പെട്ട എതിര്‍ ചക്രവാതമാണ് നിലവിലെ താപനില വർധനയ്ക്ക് പ്രധാന കാരണം.
തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണിവരെ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുന്നതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ പ്രവർത്തിക്കുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, കൂടാതെ ത്വക്ക് രോഗം, നേത്രരോഗം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയിൽ വിഷപ്പാമ്പ്; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ പ്രതികരിച്ച് കെ മുരളീധരൻ
കുംഭമേള വൈറല് താരത്തെയും പങ്കാളിയെയും കണ്ടെത്താനായില്ല; കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി
മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസ: മൂന്ന് പേർ അറസ്റ്റിൽ