കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക  കോംഗോയിലേക്ക് നാടുകടത്തി

APRIL 19, 2026, 1:00 AM

വാഷിംഗ്ടൺ ഡിസി: അഭയാർഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ 'തേർഡ് കൺട്രി പ്രോഗ്രാമിന്' കീഴിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് നാടുകടത്തി.

ഏപ്രിൽ 17ന് 15 പേരടങ്ങുന്ന ആദ്യ സംഘം കോംഗോ തലസ്ഥാനമായ കിൻഷാസയിലെത്തി. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിയമപരമായ സംരക്ഷണംലഭിച്ച ലാറ്റിനമേരിക്കൻ വംശജരെയാണ് യുഎസ് കോംഗോയിലേക്ക് അയച്ചിരിക്കുന്നത്.

ആഭ്യന്തര യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്ന കോംഗോയിലേക്ക് അഭയാർഥികളെ അയക്കുന്നതിനെതിരെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലാണ്.

vachakam
vachakam
vachakam

ദക്ഷിണ സുഡാൻ, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങി ഏഴ് ആഫ്രിക്കൻ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം സമാനമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അഭയാർഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാൻ അമേരിക്ക ഇതുവരെ ഏകദേശം 40 ദശലക്ഷം ഡോളർ ചിലവഴിച്ചതായാണ് റിപ്പോർട്ട്.

അഭയാർഥികളെ താൽക്കാലികമായി ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.ഒ.എം സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നു.

പി പി ചെറിയാൻ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam