'ഇന്ത്യന്‍ ക്രിക്കറ്റ് അതിവിചിത്രം'; ഗില്ലിനെയും ജിതേഷിനെയും പുറത്താക്കിയതിൽ ഉത്തപ്പ

DECEMBER 23, 2025, 4:10 AM

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റനായിട്ട് കൂടി ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതിനെതിരെ മുന്‍ താരം റോബിന്‍ ഉത്തപ്പ. ഇന്ത്യൻ ക്രിക്കറ്റിന്റെ രീതികൾ വളരെ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിനുള്ള ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ചു. എന്നാൽ അത് ചിലരുടെ ഹൃദയം തകർത്തിട്ടുണ്ടെന്ന് ഉറപ്പാണ്, ഉത്തപ്പ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

"ഗില്ലിനോട് എനിക്ക് സഹതാപം തോന്നുന്നു. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായതിനു ശേഷവും ഗിൽ പുറത്താണ്. വൈസ് ക്യാപ്റ്റനായി മറ്റാരെങ്കിലും പ്രഖ്യാപിക്കപ്പെടുമെന്ന് ഞാൻ കരുതി. പക്ഷേ നോക്കൂ, ഗില്ലിന് ടീമിൽ ഇടം പോലും ലഭിച്ചില്ല. ഗിൽ ടീമിൽ ഉണ്ടാകണമായിരുന്നു. പതിനൊന്നാമത്തെയല്ല, മൂന്നാമത്തെ ഓപ്പണറാകണമായിരുന്നു അദ്ദേഹം," ഉത്തപ്പ തുറന്നു പറഞ്ഞു.

ജിതേഷ് ശര്‍മ എന്ത് ചെയ്തിട്ടാണ് ലോകകപ്പ് ടീമിന് പുറത്തായതെന്നും ഉത്തപ്പ ചോദ്യം ഉയര്‍ത്തുന്നു. വിക്കറ്റ് കീപ്പറായും ബാറ്ററായും ജിതേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസരം ലഭിച്ചപ്പോഴെല്ലാം ജിതേഷ് അത് നന്നായി ഉപയോഗിച്ചു. ജിതേഷിനെ ഓര്‍ത്ത് സങ്കടമുണ്ടെന്നും ഈ ലോകകപ്പില്‍ ഇല്ലെന്നതില്‍ നിരാശപ്പെടേണ്ടതില്ലെന്നും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി മടങ്ങിവരണമെന്നും ഉത്തപ്പ പറഞ്ഞു.

vachakam
vachakam
vachakam

' അസാമാന്യ പ്രകടനമാണ് ജിതേഷ് പുറത്തെടുത്തത്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ സിലക്ഷന്‍റെ മാനദണ്ഡം ചിലപ്പോള്‍ ആര്‍ക്കും പിടികിട്ടില്ലെന്നതാണ് വാസ്തവം. ജിതേഷിനെയും ഗില്ലിനെയും ഓര്‍ത്ത് എനിക്ക് ദുഃഖമുണ്ട്. ഇത് പോട്ടെ സുഹൃത്തുക്കളെ, കൂടുതല്‍ കരുത്തരായി തിരിച്ചുവരൂ. നിങ്ങളുടെ പ്രതിഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇതിനൊന്നുമാവില്ല. ക്രിക്കറ്റിനായി അതിശയകരമായ പ്രകടനങ്ങള്‍ നിങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്'- റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam