ആഫ്രിക്കൻ വൻകരയിലെ ഫുട്‌ബോളിന്റെ അന്തിമ നാലിലേക്കെത്തി മൊറോക്കോയും. വെള്ളിയാഴ്ച്ച രാത്രി വൈകി നടന്ന പോരാട്ടത്തിൽ സെനഗൽ സെമിയിൽ കടന്ന് മണിക്കൂറുകൾക്കകം നടന്ന ക്വാർട്ടർ പോരാട്ടത്തിലാണ് മൊറോക്കോയും ജയിച്ച് മുന്നേറിയത്.
കരുത്തൻ ടീം കാമറൂണിനെതിരെ 2-0നായിരുന്നു മൊറോക്കോയുടെ വിജയം. മത്സരത്തിന്റെ രണ്ട് പകുതികളിലായി മൊറോക്കോ ഓരോ ഗോളുകൾ നേടി. 26-ാം മിനിറ്റിൽ ബ്രാഹിം ഡിയാസും 74-ാം മിനിറ്റിൽ ഇസ്മായീൽ സയിബറിയും ഗോളുകൾ നേടി.
ഇരു ടീമുകളും അമിത പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഗോൾ നേടിയ രണ്ടേ രണ്ട് ഷോട്ട് മാത്രമാണ് മൊറോക്കോ ഓൺ ടാർജറ്റായി ഉതിർത്തത്. ആകെ മൂന്ന് മുന്നേറ്റങ്ങൾ മാത്രം നടത്തിയ കാമറൂൺ ഒരു ഓൺ ടാർജറ്റ് പോലും തൊടുക്കാതെ മത്സരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി നടന്ന പോരാട്ടത്തിൽ മാലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് സെനഗൽ സെമിയിലെത്തിയത്. മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു സെനഗലിന്റെ ഗോൾ. ഇലിമാൻ ന്ഡിയായെ ആണ് സ്‌കോർ ചെയ്തത്. ആദ്യ പകുതിക്ക് ഒടുവിൽ മാലിയുടെ യ്വെസ് ബിസ്സോമ ചുവപ്പ് കാർഡിലൂടെ പുറത്തേക്ക് പോയത് മാലിയെ കൂടുതൽ പ്രതിരോധത്തിലാക്കി.
ബുധനാഴ്ച രാത്രിയാണ് സെമി മത്സരങ്ങൾ. സെനഗലിനും മൊറോക്കോയും സെമിയിൽ കളിക്കുന്നത് വ്യത്യസ്ത മത്സരങ്ങളിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
