ഫുൾഹാമിനോടും തോറ്റ് ചെൽസി

JANUARY 12, 2026, 2:56 AM

ലണ്ടൻ ഡാർബിയിൽ തങ്ങളുടെ ബദ്ധവൈരികളായ ഫുൾഹാമിനോട് പരാജയപ്പെട്ടു ചെൽസി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെയർ ടേക്കർ പരിശീലകനു കീഴിൽ ഇറങ്ങിയ ചെൽസിയുടെ പരാജയം.

മത്സരത്തിൽ 22-ാമത്തെ ഹാരി വിൽസനു ഗോളടിക്കാനുള്ള ശ്രമം തടഞ്ഞു ഫൗൾ ചെയ്ത ടീമിൽ പരിക്കിന് ശേഷം തിരിച്ചു വന്ന കുകുറല ചുവപ്പ് കാർഡ് കണ്ടതാണ് ചെൽസിക്ക് വലിയ തിരിച്ചടിയായത്. സീസണിൽ ചെൽസി വഴങ്ങുന്ന ഏഴാം ചുവപ്പ് കാർഡായിരുന്നു ഇത്.

തുടർന്ന് രണ്ടാം പകുതിയിൽ 55-ാമത്തെ മിനിറ്റിൽ ബെർജിന്റെ പാസിൽ നിന്നു റൗൾ ഹിമനസ് ഫുൾഹാമിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ 72-ാമത്തെ മിനിറ്റിൽ 10 പേരായ ചെൽസി സമനില കണ്ടെത്തി. നെറ്റോയുടെ കോർണറിൽ നിന്ന അവസരത്തിൽ ലിയാം ഡിലാപ് ആണ് സമനില ഗോൾ നേടിയത്.

vachakam
vachakam
vachakam

എന്നാൽ തുടർന്നും ജയത്തിനായി കളിച്ച ഫുൾഹാം 81-ാമത്തെ മിനിറ്റിൽ ജയം കാണുക ആയിരുന്നു. സീസണിൽ ഉഗ്രൻ ഫോമിലുള്ള ഹാരി വിൽസൻ മികച്ച ഷോട്ടിലൂടെ ഫുൾഹാമിനു ജയം സമ്മാനിക്കുകയായിരുന്നു. നിലവിൽ ലീഗിൽ 21 മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകൾക്കും 31 പോയിന്റുകൾ വീതമാണുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam