ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ തന്നെ മികച്ചൊരു മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ 4-3ന് പരാജയപ്പെടുത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഏഴ് മത്സരങ്ങളിൽ പരാജയം അറിയാതെ വന്ന ലീഡ്‌സിനെ ആവേശകരമായ മത്സരത്തിൽ തോൽപ്പിച്ച അവർ ലീഗിൽ ആറാം സ്ഥാനത്തേക്കും മുന്നേറി. മത്സരത്തിൽ 32-ാമത്തെ മിനിറ്റിൽ ബ്രണ്ടൻ ആരോൺസനിലൂടെ ലീഡ്‌സ് മത്സരത്തിൽ മുന്നിൽ എത്തി. നാലു മിനിറ്റിനുള്ളിൽ ഹാർവി ബാർൺസിലൂടെ ന്യൂകാസ്റ്റിൽ ആ ഗോൾ മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു സെക്കന്റുകൾക്ക് മുമ്പ് ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഡൊമനിക് കാൽവർട് ലൂയിൻ ലീഡ്‌സിന് വീണ്ടും മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിൽ 54-ാമത്തെ മിനിറ്റിൽ തന്നെ സമനില ഗോൾ കണ്ടെത്തി. സീസണിൽ ടീമിന്റെ രക്ഷകനാവുന്ന ക്യാപ്ടൻ ബ്രൂണോ ഗുയിമരസിന്റെ പാസിൽ നിന്നു ജോലിന്റൺ ആണ് ഈ ഗോൾ നേടിയത്. 79-ാമത്തെ മിനിറ്റിൽ മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ ബ്രണ്ടൻ ആരോൺസൺ ലീഡ്‌സിന് വീണ്ടും മുൻതൂക്കം സമ്മാനിച്ചു. ജയം ഉറപ്പിച്ച ലീഡ്‌സിനെ 90 മിനിട്ടുകൾക്ക് ശേഷം മികച്ച കളിയാണ് ന്യൂകാസ്റ്റിൽ കാഴ്ചവെച്ചത്.
ഇഞ്ച്വറി സമയത്ത് 91-ാമത്തെ മിനിറ്റിൽ ബ്രണ്ടൻ ആരോൺസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ക്യാപ്ടൻ ബ്രൂണോ അവർക്ക് സമനില സമ്മാനിച്ചു. തുടർന്ന് 102-ാമത്തെ മിനിറ്റിൽ ബോട്ട്മാന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഹാർവി ബാർൺസ് സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസ്റ്റിലിന് അവിസ്മരണീയ ജയം സമ്മാനിക്കുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
