വനിത പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ യു.പി വാരിയേഴ്‌സിനെതിരെ ഗുജറാത്ത് ജയന്റ്‌സിന് 10 റൺസിന്റെ വിജയം. ജയന്റ്‌സ് ഉയർത്തിയ 208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത വാരിയേഴ്‌സ് 197 റൺസിൽ വീണു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്. 41 പന്തിൽ 65 റൺസ് സ്‌കോർ ചെയ്ത ഗുജറാത്ത് ക്യാപ്ടൻ ആഷ്‌ലി ഗാർഡ്‌നരുടെ ബാറ്റിംഗ് മികവിലാണ് ഉയർന്ന സ്‌കോറിലെത്തിയത്. വനിത പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച അനുഷ്‌ക ശർമയും 30 പന്തിൽ 44 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.പി വാരിയേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 197 റൺസ് മാത്രം സ്‌കോർ ചെയ്യാൻ സാധിച്ചുള്ളൂ. വാരിയേഴ്‌സിനായി എട്ട് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടക്കം 40 പന്തിൽ 78 റൺസ് നേടിയ ആസ്‌ട്രേലിയൻ ബാറ്റർ ഫീബി ലിച്ചഫീൽഡിന്റെ രക്ഷാപ്രവർത്തനം പാഴായി. ക്യാപ്ടൻ മെഗ് ലാനിങ് 30 റൺസ് നേടി. ജയന്റ്‌സിനായി രേണുക സിങ്, സോഫി ഡിവൈൻ, ജോർജിയ വരെഹാം എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
പരിക്കിൽ നിന്ന് മുക്തയാവാത്ത ഇന്ത്യൻ ഓപ്പണർ പ്രതിക റാവൽ ഇല്ലാതെയാണ് യു.പി വാരിയേഴ്‌സ് ഇറങ്ങിയത്. ആദ്യമായാണ് പ്രതിക വനിത പ്രീമിയർ ലീഗ് ടീമിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് മെഡിക്കൽ ക്ലിയറൻസ് ലഭിക്കാതെ കളത്തിലിറങ്ങാൻ സാധിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
