തൃപ്പൂണിത്തുറ സീറ്റിലെ സ്ഥാനാർത്ഥിയെ ചൊല്ലി   ബിജെപി അണികൾക്ക് രോഷം:  പ്രചാരണത്തിന് തുടക്കമിട്ട് അഞ്ജലി നായർ

MARCH 17, 2026, 11:33 PM

 കൊച്ചി: തൃപ്പൂണിത്തുറ സീറ്റിൽ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികൾ. 

 പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ട്. എങ്കിലും ആരും പരസ്യപ്രതികരണത്തിന് തയ്യാറാവുകയില്ല.  

ഇതിനിടെ തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി സിനിമാതാരം കൂടിയായ അഞ്ജലി നായർ പ്രചാരണത്തിന് തുടക്കമിട്ടു.

vachakam
vachakam
vachakam

ആൾബലം തന്നെയാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി നായർ പറഞ്ഞു. പതിനെട്ടു വർഷമായി സിനിമയിലെത്തിയിട്ട്. എന്നെ ഞാൻ സിനിമക്കാരിയായി കണ്ടിട്ടില്ല.

ഞാനൊരു സാധാരണക്കാരിയാണ്. തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യർത്ഥനയെന്നും ഞാനൊരു സിനിമാക്കാരിയല്ലെന്നും അഞ്ജലി നായർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam