ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്നുണ്ടായേക്കും. അരുവിക്കരയില്‍ വി.എസ് ശിവകുമാര്‍ സ്ഥാനാര്‍ഥിയാകും.
നെയ്യാറ്റിന്‍കരയില്‍ എന്‍.ശക്തനും കൊച്ചിയില്‍ മുഹമ്മദ് ഷിയാസും വാമനപുരത്ത് പാലോട് രവിയും മത്സരിക്കുമെന്നാണ് വിവരം.
നേമത്ത് വൈഷ്ണ സുരേഷോ കെ.എസ് ശബരീനാഥനോ മത്സരിക്കും .ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കന്‍, ഇടുക്കിയില്‍ ജോയ് വെട്ടിക്കുഴി അല്ലെങ്കില്‍ റോയ് കെ. പൗലോസ് എന്നിവരെ മത്സരിപ്പിക്കാനാണ് നീക്കം.
ഉദുമയില്‍ നീലകണ്ഠന്റെയും പ്രദീപ്കുമാറിന്റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കുന്നംകുളത്ത് പി.ടി അജയ്‌മോഹനെ മത്സരിപ്പിക്കാനും ധാരണയായതായാണ് വിവരം.
ദില്ലിയിൽ ഇന്ന് വൈകിട്ട് നാലിനാണ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. ഇന്നലെ രാത്രിയും മാരത്തോണ്‍ ചര്‍ച്ച നടന്നിരുന്നു. ഇന്നലെ 55 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്. രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗവും ഉച്ചയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
