ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടിക്ക് പുറത്തേക്ക്? സീറ്റ് വാഗ്ദാനം ചെയ്ത് സിപിഐഎം

MARCH 17, 2026, 11:36 PM

കോഴിക്കോട്: സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടിക്ക് പുറത്തേക്ക് എന്ന് സൂചന.  

ഇന്നലെ മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്.

അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തു. എന്നാൽ, ഇന്ന് രാവിലെ വീണ്ടും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി അബ്ദുറഹിമാൻ രണ്ടത്താണി പരസ്യമാക്കി.

vachakam
vachakam
vachakam

തിരൂരങ്ങാടിയിലെ സ്ഥാനാർഥി പി.എം.എ. സമീറിനെതിരായ വിമർശനങ്ങൾ ശരിയാണെന്നും ഖലീഫയാണെങ്കിലും ചോദ്യം ചെയ്യപ്പെടുമെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഇപ്പോൾ സിപിഐഎം നേതൃത്വം അബ്ദുറഹിമാൻ രണ്ടത്താണിയെ സമീപിച്ചിരിക്കുകയാണ്. തിരൂരങ്ങാടിയിലോ താനൂരിലോ കോട്ടക്കലിലോ സീറ്റ് നൽകാമെന്ന ഉറപ്പാണ് സിപിഐഎം നൽകിയിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam