സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത?; താനൂർ-മങ്കട സീറ്റുകളിൽ ചർച്ചകൾ സജീവം

MARCH 17, 2026, 11:31 PM

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന.

താനൂർ മണ്ഡലത്തിൽ മന്ത്രി വി അബ്ദുറഹിമാൻ മത്സരിക്കില്ലെന്ന സാധ്യത ഉയരുന്നു. ഈ തവണ തിരൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ താൽപര്യം എന്നാണ് ലഭിക്കുന്ന വിവരം. തന്റെ അനുമതിയില്ലാതെ താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അബ്ദുറഹിമാൻ ഇതുവരെ പ്രചാരണത്തിൽ സജീവമായിട്ടില്ലെന്നാണ് വിവരം.

ഇതിനിടെ, അദ്ദേഹത്തെ തിരൂരിലേക്ക് മാറ്റി സമവായം കണ്ടെത്താനുള്ള ശ്രമവും പാർട്ടി നേതൃത്വം നടത്തുന്നുണ്ട്. മറുവശത്ത് മങ്കട മണ്ഡലത്തിലും സ്ഥാനാർത്ഥി മാറ്റം പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. ആദ്യം പ്രഖ്യാപിച്ച എം പി അലവിയെ മാറ്റി, മുൻ മുസ്ലിം ലീഗ് നേതാവായ കുന്നത്ത് മുഹമ്മദിനെ പരിഗണിക്കാനാണ് നീക്കം.

vachakam
vachakam
vachakam

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അബ്ദുറഹിമാൻ പ്രചാരണ രംഗത്ത് സജീവമല്ലാത്തത് ശ്രദ്ധേയമാണ്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാത്തതെന്നാണ് പാർട്ടി വിശദീകരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam