ബാഴ്‌സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്

JANUARY 12, 2026, 3:14 AM

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ആവേശകരമായ ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ സ്പാനിഷ് സൂപ്പർ കപ്പ് നിലനിർത്തി. ബാഴ്‌സലോണയുടെ പതിനാറാം സൂപ്പർ കപ്പ് കിരീടമാണിത്.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഫ്രാങ്കി ഡി ജോങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പത്തുപേരുമായി പൊരുതിയാണ് ഹാൻസി ഫ്‌ളിക്കിന്റെ കീഴിലുള്ള ബാഴ്‌സലോണ ഈ ചരിത്ര വിജയം നേടിയത്. ബാഴ്‌സലോണയ്ക്കായി റഫീഞ്ഞ ഇരട്ട ഗോളുകൾ നേടിയപ്പോൾ റോബർട്ട് ലെവൻഡോവ്‌സ്‌കി ഒരു ഗോൾ നേടി. സാബി അലോൺസോ പരിശീലിപ്പിക്കുന്ന റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും ഗോൺസാലോ ഗാർഷ്യയുമാണ് ഗോളുകൾ മടക്കിയത്.

മത്സരത്തിന്റെ 36-ാം മിനിറ്റിൽ റഫീഞ്ഞയിലൂടെ ബാഴ്‌സലോണയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ വിനീഷ്യസ് സമനില പിടിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ലെവൻഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ മാഡ്രിഡ് വീണ്ടും തിരിച്ചടിച്ചു. ആദ്യ പകുതി 2-2 എന്ന് അവസാനിച്ചു.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ പരിക്കിൽ നിന്ന് മോചിതനായ കൈലിയൻ എംബാപ്പെ ഇറങ്ങിയെങ്കിലും 73-ാം മിനിറ്റിൽ റഫീഞ്ഞ നേടിയ ഗോൾ ബാഴ്‌സലോണയുടെ കിരീടം ഉറപ്പിച്ചു. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ ഈ വിജയം സീസണിലെ അവരുടെ ആധിപത്യം ഒരിക്കൽ കൂടി തെളിയിക്കുന്നതായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam