വനിത പ്രീമിയർ ലീഗ്: ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

JANUARY 11, 2026, 2:41 AM

2026 വനിത പ്രിമീയർ ലീഗിൽ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 50 റൺസിന് തകർത്താണ് മുംബൈ വിജയം സ്വന്തമാക്കിയത്.
നവി മുംബൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഡൽഹിക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ഇന്നിങ്‌സ് 19 ഓവറിൽ 145 റൺസിൽ അവസാനിക്കുകയായിരുന്നു.

ക്യാപ്ടൻസിയിൽ ചരിത്രം കുറിച്ച മത്സരത്തിൽ തന്നെ ജെമീമ റോഡ്രിഗസ് തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസിനെതിരെ കളത്തിൽ ഇറങ്ങിയതോടെ വിമൺസ് പ്രിമീയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനായും ജെമീമ മാറിയിരിക്കുകയാണ്. തന്റെ 25-ാം വയസിലാണ് ജെമീമയുടെ നേട്ടം. റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ക്യാപ്ടൻ സ്മൃതി മന്ദാനയെ മറികടന്നാണ് ജെമീമയുടെ നേട്ടം. 2023ൽ സ്മൃതി 26-ാം വയസിലാണ് ആർ.സി.ബിയെ നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അർദ്ധ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം നാറ്റ് സ്‌കൈവർ ബ്രണ്ട്, ക്യാപ്ടൻ ഹർമൻപ്രീത് കൗർ എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോർ നേടിയത്. 46 പന്തിൽ 13 ഫോറുകൾ ഉൾപ്പടെ 70 റൺസാണ് ഇംഗ്ലീഷ് താരം നേടിയത്. 42 പന്തിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് ഹർമൻപ്രീത് തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതാണ് മുംബൈ ക്യാപ്ടന്റെ ഇന്നിംഗ്‌സ്.

vachakam
vachakam
vachakam

മുംബൈ ബൗളിങ്ങിൽ അമേലിയ കെർ, നിക്കോള കാരി എന്നിവർ മൂന്നു വീതം വിക്കറ്റുകളും നാറ്റ് സ്‌കൈവർ ബ്രണ്ട് രണ്ട് വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഡൽഹി ബാറ്റിങ് തകരുകയായിരുന്നു.
ഡൽഹിക്കായി ഒറ്റയാൾ പോരാട്ടം നടത്തിയത് ചിനെല്ലെ ഹെൻറി ആയിരുന്നു. 33 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 56 റൺസ് നേടിയാണ് ഹെൻറി തിളങ്ങിയത്. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam