റിഷഭ് പന്തിനുപകരം ധ്രുവ് ജൂറലിനെ ടീമിലെടുത്തു

JANUARY 12, 2026, 3:10 AM

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പരിക്കേറ്റ് പുറത്തായ റിഷഭ് പന്തിന് പകരക്കാരനെ ബി.സി.സിഐ പ്രഖ്യാപിച്ചു.

എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഇഷാൻ കിഷനെ മറികടന്ന് യുവതാരം ധ്രുവ് ജൂറലാണ് ടീമിലെത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനായി തകർപ്പൻ ഫോമിൽ കളിക്കുന്നതാണ് ജൂറലിന് തുണയായത്. താരം ഇതിനകം തന്നെ വഡോദരയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി ബി.സി.സി.ഐ അറിയിച്ചു.

പന്തിന് പകരക്കാരായി ആരാധകർക്കിടയിൽ സഞ്ജു സാംസണിന്റെയും ഇഷാൻ കിഷന്റെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കും വരാനിരിക്കുന്ന ടി20 ലോകകപ്പിനുമുള്ള പ്രത്യേക പരിശീലന ക്യാമ്പിലാണ്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള ഈ ക്യാമ്പിൽ നിന്ന് അവരെ മാറ്റേണ്ടതില്ലെന്ന സെലക്ടർമാരുടെ തീരുമാനമാണ് ധ്രുവ് ജൂറലിന് വഴിതുറന്നത്.

vachakam
vachakam
vachakam

വഡോദരയിൽ ശനിയാഴ്ച നടന്ന ഓപ്ഷണൽ പരിശീലനത്തിനിടെയാണ് പന്തിന് പരിക്കേറ്റത്. 50 മിനിറ്റോളം ബാറ്റിംഗ് പരിശീലനം നടത്തിയ റിഷഭ് പന്തിന്റെ വാരിയെല്ലിന് മുകളിലായി പന്ത് ആഞ്ഞടിക്കുകയായിരുന്നു. പരിശോധനയിൽ 'സൈഡ് സ്‌ട്രെയിൻ' കണ്ടെത്തിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് താരം പുറത്തായത്. പന്ത് ഉടൻ തന്നെ ബംഗ്‌ളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിലേക്ക് റിപ്പോർട്ട് ചെയ്യും.

ഇന്ന് വഡോദരയിൽ തുടങ്ങുന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 14ന് രാജ്‌കോട്ടിലും മൂന്നാം മത്സരം ജനുവരി 18ന് ഇൻഡോറിലും നടക്കും. പുതിയ വേദിയായ വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam