ഇന്ത്യ-ന്യൂസിലൻഡ് ആദ്യഏകദിനം വഡോദരയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പരിശീലനത്തിനിടെ പരിക്ക്. ഇതോടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി.
ബി.സി.എ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഓപ്ഷണൽ പരിശീലന സെഷനിടെയാണ് താരത്തിന്പരിക്കേറ്റത്. നെറ്റ്‌സിൽ ബാറ്റിംഗ് തുടരുന്നതിനിടെ സൈഡ് ആം സ്‌പെഷ്യലിസ്റ്റ് എറിഞ്ഞ പന്ത് പന്തിന്റെ ശരീരത്തിൽ ആഞ്ഞടിക്കുകയായിരുന്നു. വലതുവശത്തെ പേശികൾക്കുണ്ടായ സ്‌ട്രൈനും ആന്തരിക പേശികളിലെ ടിയറുമാണ് താരത്തിന് തിരിച്ചടിയായത്.
പരിക്കേറ്റ പന്തിനെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിക്കുകയും എംആർഐ സ്‌കാനിംഗിന് വിധേയനാക്കുകയും ചെയ്തിരിന്നു. പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെത്തുടർന്ന് ഡോക്ടർ ദിൻഷാ പർദിവാല വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര താരത്തിന് പൂർണ്ണമായും നഷ്ടമാകും.
തുടർചികിത്സകൾക്കും പുനരധിവാസത്തിനുമായി പന്ത് ബംഗ്‌ളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിലേക്ക് പോകും. പന്തിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ തന്നെയാകും ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ് കീപ്പറെ ഉടനെ പ്രഖ്യാപിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
