അനോയറ്റ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലാ ലിഗ പോരാട്ടത്തിൽ റയൽ മാഡ്രിഡ് റിയൽ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പത്തുപേരായി ചുരുങ്ങിയിട്ടും റയൽ മാഡ്രിഡ് വിജയം നേടി. റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെയും അർദ ഗുലെറും സ്‌കോർ ചെയ്തപ്പോൾ, റിയൽ സോസിഡാഡിനായി മിക്കൽ ഒയാർസബാൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കി.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ എംബാപ്പെയിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തി. പ്രതിരോധ പിഴവ് മുതലെടുത്ത എംബാപ്പെ, സോസിഡാഡ് ഗോൾകീപ്പർ റെമിറോയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. 32-ാം മിനിറ്റിൽ പ്രതിരോധ താരം ഹുയ്‌സെൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് റയൽ മാഡ്രിഡ് 10 പേരായി ചുരുങ്ങി. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗുലെറിലൂടെ റയൽ മാഡ്രിഡ് ലീഡ് വർദ്ധിപ്പിച്ചു. എംബാപ്പെയുടെ പാസിൽ നിന്നാണ് ഗുലെർ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ റിയൽ സോസിഡാഡ് ആക്രമണം ശക്തമാക്കി. 54 -ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഒയാർസബാൽ സോസിഡാഡിനായി ഗോൾ നേടി, സ്‌കോർ 2-1 ആക്കി. അതിന്‌ശേഷം സമനില ഗോളിനായി സോസിഡാഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയും ഗോൾകീപ്പർ കോർതോയും രക്ഷകരായി.
പ്രതിരോധത്തിന് മുൻഗണന നൽകി റയൽ മാഡ്രിഡ് തങ്ങളുടെ ലീഡ് നിലനിർത്തി. ഒടുവിൽ 2-1ന് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ലാ ലിഗയിൽ അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്