വാശിയേറിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സ്വന്തം മൈതാനത്തിൽ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് റയലിന്റെ ജയം. കിലിയൻ എംബാപ്പേ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ റയലിനായി ഗോൾ നേടി. ഫെർമിൻ ലോപ്പസിലൂടെയാണ് ബാഴ്‌സയുടെ ആശ്വാസ ഗോൾ.
തുടക്കം മുതൽ കരുത്തുറ്റ പ്രകനടമാണ് ഇരുടീമുകളും നടത്തിയത്. കഴിഞ്ഞ സീസണിലെ എൽ ക്ലാസിക്കോ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സ സാന്റിയാഗോ ബെർണബ്യൂവിൽ ഇറങ്ങിയത്. എന്നാൽ തുടക്കം മുതൽ എംബാപ്പെയും, വിനീഷ്യസ് ജൂനിയറും ആക്രമണോത്സുക ഫുട്‌ബോളിലൂടെ ബാഴ്‌സയെ പരീക്ഷിച്ചു.
അഞ്ചാം മിനുട്ടിൽ വിനീഷ്യസിനെ ബോക്‌സിൽ വീഴ്ത്തിയതിന് റയലിന് അനുകൂല്യമായ പെനാൽറ്റി വിളിച്ചെങ്കിലും വാർ പരിശോധനയിൽ ഫൗൾ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്ന് പതിനാലാം മിനുട്ടിൽ തന്നെ കിലിയൻ എംബാപ്പെ ബാഴ്‌സയുടെ ഗോൾ വല കുലുക്കിയെങ്കിലും അതും വാർ പരിശോധനയിൽ ഓഫ് സൈഡായതോടെ ഗോൾ ആയില്ല.
എന്നാൽ 22-ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ മികച്ചൊരു പാസിലൂടെ എംബാപ്പെ റയലിനായി ആദ്യ ഗോൾ നേടി. മറുപടിയായി 38-ാം മിനുട്ടിൽ ഫെർമിൻ ബാഴ്‌സക്കായി സമനില ഗോൾ നേടി.
തുടർന്നും മികച്ച മുന്നേറ്റങ്ങൾ ഇരുടീമുകളും നടത്തിയെങ്കിലും 43-ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ രണ്ടാം ഗോൾ നേടിതോടെ റയൽ വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയിൽ ബാഴ്‌സ നിരന്തരം റയൽ ബോക്‌സിൽ ആക്രമണം നടത്തിയെങ്കിലും റയലിന്റെ പ്രതിരോധ നിര ശക്തമായി നിലയുതിർത്തു. മത്സരം അവസാനിച്ചതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സീസണിലെ ആദ്യ എൽക്ലാസിക്കോ വിജയവും റയലിന്റെ പോക്കറ്റിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
