ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്

FEBRUARY 14, 2025, 2:37 AM

ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 3-2 ന് വിജയം നേടി. ജൂഡ് ബെല്ലിംഗ്ഹാമിന്റെ അവസാന നിമിഷ ഗോളിലാണ് കളിയുടെ വിധി നിർണയിച്ചത്.

എർലിംഗ് ഹാളൻഡ് രണ്ട് ഗോളുകൾ നേടി. ആദ്യം 19-ാം മിനുറ്റിൽ ഹാളൻഡ് സിറ്റി ലീഡ് നേടിയെങ്കിലും കൈലിയൻ എംബാപ്പെയിലൂടെ 60-ാം മിനുറ്റിൽ റയൽ സമനില നേടി. 80-ാം മിനുറ്റിൽ ഹാളണ്ട് പെനാൽറ്റിയിലൂടെ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. 

എന്നാൽ 86-ാം മിനുറ്റിൽ ബ്രാഹിം ഡയസ് റയലിനുവേണ്ടി സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിൽ 92-ാം മിനിറ്റിൽ ബെല്ലിംഗ്ഹാമിന്റെ മനോഹരമായൊരു ഗോളിൽ റയൽ വിജയ ഗോൾ നേടി. 

vachakam
vachakam
vachakam

ഫെബ്രുവരി 19നാകും രണ്ടാം പാദ മത്സരം നടക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam