രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുൽ ദ്രാവിഡ്

SEPTEMBER 1, 2025, 4:22 AM

രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്.

കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യൻ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണിൽ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളിൽ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്‌സിന് തൊട്ടു മുമ്പിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ടീം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദ്രാവിഡിന് ടീമിൽ ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ റോയൽസ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. നായകൻ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണ് മുമ്പ് ടീം വിടാനുള്ള താൽപര്യം അറിയിച്ചിരുന്നു. സഞ്ജുവിനെ ട്രേഡിലൂടെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾ താൽപര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രേഡിൽ കൈമാറേണ്ട കളിക്കാരെ സംബന്ധിച്ച ഭിന്നതകളെ തുടർന്ന് സഞ്ജുവിന്റെ കൂടുമാറ്റം അനിശ്ചിതത്വത്തിലായിരിക്കെയാണ് ദ്രാവിഡ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ ഐപിഎൽ സീസണ് മുമ്പ് നടന്ന മെഗാ താരലേലത്തിൽ ജോസ് ബട്‌ലറെ നിലനിർത്താതിരുന്ന തീരുമാനം രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. ജോസ് ബട്‌ലർക്ക് പകരം നിലനിർത്തിയ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയർ നിരാശപ്പെടുത്തുകയും വൻതുക കൊടുത്ത് നിലനിർത്തിയ റിയാൻ പരാഗും ധ്രുവ് ജുറെലും തിളങ്ങാതിരുന്നതും സഞ്ജു സാംസണ് പരിക്കേറ്റ് പല മത്സരങ്ങളും നഷ്ടമായതും രാജസ്ഥാന്റെ മുന്നേറ്റത്തെ ബാധിച്ചിരുന്നു. 2026 ഐപിഎൽ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ദ്രാവിഡ്. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam