അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎല്‍ പോരാട്ടങ്ങളില്‍ നിന്നു വിരമിച്ച ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങുന്നു. ഒപ്പം ഐഎല്‍ടി20 താര ലേലത്തിലും താരം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിഗ് ബാഷ് ലീഗിലെ ടീമുകളായ സിഡ്‌നി തണ്ടര്‍, സിഡ്‌നി സിക്‌സേഴ്‌സ്, റിക്കി പോണ്ടിങിന്റെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്, ടിം പെയ്‌നിന്റെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ടീമുകള്‍ ഇന്ത്യന്‍ ഇതിഹാസത്തിനായി രംഗത്തുണ്ട്.
രണ്ട് ലീഗുകളിലും താരം പങ്കെടുത്തേക്കും. രണ്ട് ലീഗുകളും ഒരേ സമയം വരികയാണെങ്കില്‍ താരം ഇരു ലീഗുകളിലും പകുതി മത്സരങ്ങള്‍ കളിക്കാനുള്ള നീക്കങ്ങളും താരം നടത്തുന്നുണ്ട്.
ഐഎല്‍ടി20 ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ബിഗ് ബാഷ് ലീഗ് ഡിസംബര്‍ 14 മുതലുമാണ് തുടങ്ങുന്നത്. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
