ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുന്നു. അടുത്ത മാസം പാകിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഡി കോക്കിനെ സെലക്ടർമാർ ഉൾപ്പെടുത്തി. 2023ലെ ഏകദിന ലോകകപ്പിന് ശേഷം, 30-ാം വയസ്സിൽ ഡി കോക്ക് അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ തന്റെ തീരുമാനം മാറ്റി, ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ താരം തയ്യാറെടുക്കുകയാണ്.
155 ഏകദിന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച ഡി കോക്ക്, 45.74 ശരാശരിയിലും 96.64 സ്‌ട്രൈക്ക് റേറ്റിലും 21 സെഞ്ചുറികളോടെ 6,770 റൺസ് നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പർബാറ്റർ എന്ന നിലയിൽ, ദക്ഷിണാഫ്രിക്കൻ ടീമിന്റെ നെടുംതൂണായിരുന്നു അദ്ദേഹം. 2023ലെ ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ശേഷമാണ് അദ്ദേഹം ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞത്.
ഏകദിന പരമ്പരയ്ക്ക് പുറമേ, പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിലും ഡി കോക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024ൽ ബാർബഡോസിൽ ഇന്ത്യക്കെതിരെ നടന്ന ടി20 ലോകകപ്പ് ഫൈനലാണ് ഡി കോക്ക് ദക്ഷിണാഫ്രിക്കക്കായി അവസാനമായി കളിച്ച മത്സരം. അതിനുശേഷം, ടി20 ടീമിലേക്ക് അദ്ദേഹത്തെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ടി20 ഫോർമാറ്റിലും ഡി കോക്ക് തന്റെ മികവ് തെളിയിക്കാൻ തയ്യാറെടുക്കുകയാണ്.
പാകിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചു. ടെംബാ ബാവുമക്ക് പരിക്കേറ്റതിനാൽ ഏകദിന പരമ്പരയെ മാത്യു ബ്രീറ്റ്‌സ്‌കെ നയിക്കും. ടി20 പരമ്പ ടീമിനെ ഡേവിഡ് മില്ലർ ടീമിനെ നയിക്കും.
ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ഡേവിഡ് മില്ലർ (ക്യാപ്ടൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെറേര, റീസ ഹെൻഡ്രിക്‌സ്, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, ലുങ്കി എൻഗിഡി, എൻകാബ പീറ്റർ, ലുഹാൻഡ്രെ പ്രിട്ടോറിയസ്, ആൻഡിലെ സിമെലാനെ, ലിസാർഡ് വില്യംസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
