2026ലെ ഫുട്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ച് പോർച്ചുഗൽ. എതിരില്ലാത്ത ഒരു ഗോളിനാണ് പറങ്കിപ്പട വിജയം നേടിയെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി പാഴാക്കിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ റൂബൻ നെവസാണ് പോർച്ചുഗലിന് ജയമൊരുക്കിയത്. ഗ്രൂപ്പ് എഫിൽ നിന്ന് ലോകകപ്പ് ടിക്കറ്റിനോടടുത്തെത്തിയത് പോർച്ചുഗലാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട അയർലൻഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഗോൾ നേടാനാവാതെ നന്നായി വിയർത്തെങ്കിലും റൂബൻ നെവസിന്റെ ഗോളിൽ പോർച്ചുഗൽ ആശ്വാസ ജയം നേടിയെടുക്കുകയായിരുന്നു. 3-4-2-1 ഫോർമേഷനിലിറങ്ങിയ അയർലൻഡിനെ 4-3-3 ഫോർമേഷനിലാണ് പോർച്ചുഗൽ നേരിട്ടത്.
ആക്രമണത്തിലും പന്തടക്കത്തിലും പോർച്ചുഗൽ മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം അകന്ന് നിന്നു. 75-ാം മിനുട്ടിൽ മുന്നിലെത്താനുള്ള സുവർണ്ണാവസരം പോർച്ചുഗലിന് ലഭിച്ചു. അനുകൂലമായി ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്