പാണ്ഡ്യയുടെ  ലോകകപ്പ് എൻട്രി അവതാളത്തിൽ, കാരണങ്ങളുണ്ട്‌ !!

APRIL 24, 2024, 6:28 PM

മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി തിരിച്ചെത്തിയത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ചർച്ചാവിഷയമാണ് ഹാർദിക് പാണ്ഡ്യ. ആരാധകരിൽ നിന്ന് കടുത്ത വിമർശനമാണ് ഹാർദിക്ക് നേരിടുന്നത്. ക്യാപ്റ്റനെന്ന നിലയിൽ മാത്രമല്ല, ബാറ്റ്‌സ്മാനായും ബൗളറായും ഹാർദിക് പാണ്ഡ്യയ്ക്ക് ഇതുവരെ ടീമിനെ ഉയർത്താനായിട്ടില്ല. സീസണിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ഇതുവരെ തൻ്റെ യഥാർത്ഥ ഫോമിൽ എത്താനായിട്ടില്ല.

പോയന്റ് ടേബിളില്‍ ഏഴാമതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. എട്ട് മത്സരങ്ങളില്‍ നിന്നും മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇതോടെ പാണ്ഡ്യയുടെ ലോകകപ്പ് ടീമിലേക്കുള്ള എന്‍ട്രി തന്നെ ആശങ്കയിലായിരിക്കുകയാണ്.

നേരത്തെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ പാണ്ഡ്യ നയിക്കണമെന്ന് ചിലര്‍ വാദിച്ചിരുന്നു. എന്നാല്‍ നിലവിലെ മോശം ഫോം കാരണം പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമിലേക്ക് എത്തുക പോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഇവിടെയിതാ എന്തുകൊണ്ട് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ എടുക്കരുതെന്ന് വ്യക്തമാക്കുന്ന നാല് കാരണങ്ങള്‍ പരിശോധിക്കുകയാണ്.

vachakam
vachakam
vachakam

കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിനിടെ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഐപിഎല്ലിൽ പാണ്ഡ്യ കളിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 17 ഓവർ മാത്രമാണ് പാണ്ഡ്യ എറിഞ്ഞത്. ഒരു മത്സരത്തിൽ ഇത് രണ്ട് ഓവറാണ്. പാണ്ഡ്യയുടെ ഇക്കോണമി 10.94 ആണ്, ശരാശരി 46.50 ആണ്. പാണ്ഡ്യയെ ബൗളിംഗ് ഓപ്ഷനായി ഇന്ത്യൻ ടീം പരിഗണിക്കുന്നതിനാൽ ഇത് വലിയ തലവേദനയാണ്.

ഇന്ത്യന്‍ ടീമില്‍ വളരെ അപൂര്‍വ്വമായ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ആണ് ഹാര്‍ദിക് പാണ്ഡ്യ. പക്ഷെ ബൗളിംഗ് ഇല്ലാത്ത പക്ഷം തന്റെ പാണ്ഡ്യയുടെ പകുതി കഴിവുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിക്കുക. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൗള്‍ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പിലേക്ക് ക്ഷണിക്കേണ്ടതുള്ള എന്നതാണ് ബിസിസിഐയുടെ തീരുമാനം

എട്ട് മത്സരങ്ങളില്‍ നിന്നും 151 റണ്‍സാണ് പാണ്ഡ്യ നേടിയിട്ടുള്ളത്. സ്‌ട്രൈക്ക് റേറ്റ് 142.45 ആണ്. ഒരു ഫിനിഷറെ സംബന്ധിച്ച്‌ വളരെ മോശമാണിത്. ഫിനിഷര്‍ റോളില്‍ ഈ സീസണില്‍ സമ്ബൂര്‍ണ പരാജയമാണ് ഹാര്‍ദിക് പാണ്ഡ്യ. 

vachakam
vachakam
vachakam

2020 മുതല്‍ പാണ്ഡ്യ സ്പിന്നര്‍മാര്‍ക്കെതിരെ മുമ്ബത്തേത് പോലെ തിളങ്ങുന്നില്ല. റിങ്കുവോ ജഡേജയോ ഫിനിഷര്‍ ആകുന്നതോടെ പാണ്ഡ്യയുടെ പൊസിഷന്‍ അഞ്ചോ ആറോ ആയി മാറും. സ്പിന്‍ ബൗളര്‍മാരെ നേരിടേണ്ടി വരുന്ന ഈ പൊസിഷനില്‍ പാണ്ഡ്യയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് അത് തിരിച്ചടിയാകും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam