ഏഷ്യ കപ്പിലെ ഇന്നത്തെ യു എ ഇ യുമായുള്ള മത്സരം പാകിസ്താൻ കളിക്കില്ലെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിനോട് ഹോട്ടലിൽ തന്നെ തുടരാനും സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിതായി ആണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ ഉണ്ടായ “ഹാൻഡ്‌ഷേക്ക് വിവാദം” ആണ് പ്രശ്നത്തിന് തുടക്കം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഏഷ്യ കപ്പ് 2025 ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരമാണ് വിവാദത്തിന് തുടക്കം ആയത്. മത്സത്തിന്റെ ആരംഭത്തിൽ (coin toss സമയത്ത്), ഇന്ത്യയുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി അഘയുമായി കൈകൊടുക്കാൻ തയ്യാറായില്ല. മത്സരം കഴിഞ്ഞ ശേഷവും, ഇന്ത്യ ടീം പാകിസ്ഥാൻ താരങ്ങളുമായി കൈകൊടുക്കാതെ പോയി. ഇതിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് (Andy Pycroft) പങ്കാളിയായ സംഭവം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (PCB) പ്രതിഷേധത്തിലാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ യുഎഇക്കെതിരെ കളിക്കില്ലെന്ന് തീരുമാനിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്