ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ.
നിലവിൽ മുഷ്താഖ് അലി ടി20 ട്രോഫിയിൽ ബംഗാളിനായി കളിക്കുന്ന ഷമി ഒരു ടെസ്റ്റ് മത്സരം കളിക്കാൻ യോഗ്യനല്ലെന്നാണ് റിപ്പോർട്ട്. ഷമിയുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മെഡിക്കൽ സംഘം അദ്ദേഹത്തോടൊപ്പമുണ്ടെങ്കിലും ഇതുവരെ പോസിറ്റീവ് റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 26ന് ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഷമിയുടെ ഇന്ത്യയ്‌ക്കായി കളിക്കാനുള്ള സാധ്യത പൂർണമായും മങ്ങി.
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിക്ക് ശേഷം ഷമിയെ തിരിച്ചുവിളിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണവും അനുകൂലമായിരുന്നില്ല.
ഷമിക്ക് എപ്പോൾ വേണമെങ്കിലും ടീമിൽ തിരിച്ചെത്താൻ കഴിയുമെന്ന് രോഹിത് പറഞ്ഞിരുന്നു, എന്നാൽ മുഷ്താഖ് അലി ടൂർണമെൻ്റിനിടെ വീണ്ടും കാൽമുട്ടിന് പരിക്കേറ്റതിനാൽ ഷമിയുടെ ഫിറ്റ്‌നസിൽ തനിക്ക് ആശങ്കയുണ്ടെന്നും രോഹിത് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്