'നന്നായി കളിക്കുന്നവര്‍ ടീമില്‍, അല്ലാത്തവര്‍ പുറത്ത്';ധോണി

FEBRUARY 4, 2026, 3:13 AM

അടുത്ത ഏകദിന ലോകകപ്പിലെ കളിക്കാരുടെ തിരഞ്ഞെടുപ്പിനെയും ടീമുകളുടെ ശക്തിയെയും കുറിച്ച് മനസ്സ് തുറന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി . പ്രായത്തെക്കാള്‍ മികച്ച പ്രകടനത്തിനും കായികക്ഷമതയ്ക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നതാണ് ധോണിയുടെ നിലപാട്. 


അടുത്ത ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കണമോ എന്ന ചോദ്യത്തിന് ധോണി പറഞ്ഞത് ഇങ്ങനെ:

vachakam
vachakam
vachakam

“പ്രായം വെറും ഒരു അക്കമാണ്. അടുത്ത ലോകകപ്പ് കളിക്കണമെന്നാഗ്രഹിക്കുന്ന ഒരാളിന് പ്രായം തടസ്സമാകരുത്. മികച്ച പ്രകടനവും നല്ല കായികക്ഷമതയും ഉണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ തുടരാം. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ള അസാധാരണ പ്രതിഭയല്ലെങ്കില്‍ 20 വയസ്സുകാരനില്‍ നിന്ന് വലിയ അനുഭവസമ്പത്ത് പ്രതീക്ഷിക്കാനാവില്ല. അനുഭവസമ്പത്തുള്ളവരെ മാറ്റിനിര്‍ത്തരുത്. എല്ലാവരെയും തുല്യമായി പരിഗണിക്കണം.


 രാജ്യത്തിനായി മികച്ച രീതിയില്‍ കളിക്കണമെന്ന ആഗ്രഹവും അത് പ്രവര്‍ത്തിയില്‍ കാണിക്കുന്നവരുമാണ് ടീമിലുണ്ടാകേണ്ടത്. പ്രകടനം മാത്രമായിരിക്കണം മാനദണ്ഡം. ടീം തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. നന്നായി കളിക്കുന്നവര്‍ ടീമിലുണ്ടാകും. അല്ലാത്തവര്‍ക്ക് പുറത്തുപോകേണ്ടിവരും. ഇതില്‍ യാതൊരു വിവേചനവും പാടില്ല.

vachakam
vachakam
vachakam


“ഇന്ത്യ ഇപ്പോള്‍ ഒരു അപകടകാരിയായ ടീമായി മാറിയിട്ടുണ്ട്. ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിവുണ്ട്. എനിക്ക് ഏറ്റവും ഭയപ്പെടുന്ന കാര്യം മഞ്ഞുവീഴ്ചയാണ്. ഞാന്‍ കളിച്ചിരുന്ന കാലത്തും അതിനെ ഭയപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച കളിയിലെ പല ഘടകങ്ങളും മാറ്റിമറിക്കും. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ ടോസ് നിര്‍ണായകമാകും.സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ പരിചയസമ്പന്നരായ ടീമുകള്‍ക്ക് അറിയാമെങ്കിലും കാലാവസ്ഥ വലിയ വെല്ലുവിളിയാണെന്ന് ധോണി ഓര്‍മ്മിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam