നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇംഗ്ലണ്ടിൻ്റെ തന്നെ ഹാരി ബ്രൂക്കാണ് ഇപ്പോൾ ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരനെന്ന് റൂട്ട് തുറന്നടിച്ചു. സമ്മർദം കൈകാര്യം ചെയ്യാനുള്ള ബ്രൂക്കിൻ്റെ കഴിവാണ് മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ജോ റൂട്ട് വിശ്വസിക്കുന്നു.
വെല്ലുവിളികൾ ഉയർത്തുന്ന ബാറ്റിംഗ് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സമീപകാലത്ത് ബ്രൂക്കിന് സാധിച്ചിട്ടുണ്ട് എന്നാണ് റൂട്ട് കരുതുന്നത്. അതുകൊണ്ടുതന്നെ മറ്റെല്ലാ ബാറ്റർമാരെയും ഒഴിവാക്കിയാണ് ബ്രൂക്കിനെ ഏറ്റവും മികച്ച ബാറ്ററായി റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നു.
"ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആരെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, എൻ്റെ ഉത്തരം ഹാരി ബ്രൂക്ക് എന്നായിരിക്കും. കാരണം അവൻ മറ്റുള്ളവരെക്കാൾ വളരെ മുകളിലാണ്. അദ്ദേഹത്തിന് ഇപ്പോൾ കളിയുടെ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താൻ കഴിയും. അദ്ദേഹത്തിന് സമ്മർദം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. ഏത് സാഹചര്യത്തിലും ബൗളർക്ക് മുകളിൽ സിക്‌സറുകൾ അടിക്കാനും സ്‌കൂപ്പ് ഷോട്ടുകൾ കളിക്കാനും അദ്ദേഹത്തിന് കഴിയും.
“ഞാനിപ്പോൾ ബ്രുക്കിന്റെ സമീപകാല പ്രകടനങ്ങൾക്കൊപ്പം എത്താനാണ് ശ്രമിക്കുന്നത്. പക്ഷേ അതിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രമാത്രം മികച്ച പ്രകടനമാണ് അവൻ കാഴ്ചവെച്ചിട്ടുള്ളത്. ഈയാഴ്ച അവൻ മറ്റൊരു സെഞ്ച്വറി കൂടി സ്വന്തമാക്കുകയുണ്ടായി. നിലവിൽ ഏറ്റവും മികച്ച താരമാണ് അവൻ. അവനൊപ്പം മൈതാനത്ത് കളിക്കാൻ സാധിക്കുന്നത് വലിയ കാര്യമായാണ് ഞാൻ കാണുന്നത്. അവന്റെ മത്സരം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.”- റൂട്ട് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്