ഇറ്റലിയെ തോൽപ്പിച്ച് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ

NOVEMBER 17, 2025, 3:08 AM

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. 1998നു ശേഷം 28 വർഷത്തിനു ശേഷമാണ് നോർവെ ഫിഫ ലോകകപ്പ് യോഗ്യത നേടുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ എട്ടു മൽസരങ്ങളും ജയിച്ചു ഗ്രൂപ്പ് ഐയിൽ ഒന്നാമന്മാരായാണ് നോർവെ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഇറ്റലിക്ക് ഇത്തവണയും ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല. ഇറ്റലിയെ അവരുടെ നാട്ടിൽ 4-1നാണ് നോർവെ തകർത്തത്. പ്ലേ ഓഫ് യോഗ്യത നേടാനാണ് ഇറ്റലിക്കായത്. ഏർലിങ് ഹാളണ്ടാണ് നോർവെക്ക് വലിയ ജയമൊരുക്കിയത്. ഇരട്ടഗോൾ നേടിയ താരം എട്ടു ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ നിന്നു 16 ഗോളുകളാണ് നേടിയത്. ഈ സീസണിൽ 19 കളികളിൽ നിന്നു 32 ഗോളുകൾ നേടിയ ഹാളണ്ട് രാജ്യത്തിനായി 48 കളികളിൽ നിന്നു 55 ഗോളുകളും പൂർത്തിയാക്കി.

11-ാം മിനിറ്റിൽ ഫ്രാൻസെസ്‌കോ എസ്‌പോസിറ്റോയിലൂടെ മുന്നിലെത്തിയ ഇറ്റലി രണ്ടാം പകുതിയിൽ തകരുന്നതാണ് കണ്ടത്. 63-ാം മിനിറ്റിൽ സോർലോത്തിന്റെ പാസിൽ നിന്നു അന്റോണിയോ നുസ നോർവെയുടെ സമനില ഗോൾ നേടി. 78-ാം മിനിറ്റിൽ ഓസ്‌കാർ ബോബിന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ ഹാളണ്ട് ടീമിന് മുൻതൂക്കം നൽകി.

തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോൾ തോർസ്ബിയുടെ പാസിൽ നിന്നും നേടിയ ഹാളണ്ട് നോർവെ ജയവും ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93-ാം മിനിറ്റിൽ തോർസ്ബിയുടെ തന്നെ പാസിൽ നിന്നു ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ സ്ട്രാന്റ്‌ലാർസൻ നോർവെ ജയം പൂർത്തിയാക്കിയത്. പ്ലേ ഓഫ് കളിച്ചു ലോകകപ്പിനെത്താൻ ഇറ്റലി കാത്തിരിക്കുകയാണ്. നാലു തവണ ലോക ജേതാക്കളായ ഇറ്റലിക്ക് കഴിഞ്ഞ രണ്ടു ലോകകപ്പിലും യോഗ്യത നേടാനായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam