ഐ.എസ്.എൽ 2024-25 സീസണിൽ നവംബർ 8ന് ബംഗ്‌ളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ബംഗ്‌ളൂരു എഫ്‌സിയും 2-2ന് സമനിലയിൽ പിരിഞ്ഞു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്റ്റാർ ഫോർവേഡായ അലാഡിൻ അജാറൈ ഐ.എസ്.എല്ലിൽ ഏറ്റവും വേഗത്തിൽ 10 ഗോളുകൾ തികയ്ക്കുന്ന താരമായി ചരിത്രം സൃഷ്ടിച്ചു. വെറും എട്ട് മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് നേടിയത്.
കളിയുടെ ആദ്യ ഹാഫിൽ തന്നെ അജാറൈ രണ്ട് ഗോളുകൾ നേടി. മത്സരം സമനിലയിൽ അവസാനിച്ചതിനാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിന്റ് മാത്രമേ നേടാനായുള്ളൂ.
8-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കിൽ നിന്ന് അജാറൈ ഗോൾ നേടി, സ്‌കോർ 1-0. മൂന്ന് മിനിറ്റുകൾക്ക് ശേഷം ബംഗ്‌ളൂരു ആൽബെർട്ടോ നൊഗേരയിലൂടെ തിരിച്ചടിച്ചു. സ്‌കോർ 1-1.
14-ാം മിനിറ്റിൽ ജിതിന്റെ മനോഹരമായ ഒരു പാസിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. സ്‌കോർ 2-1.
എഴുപതാം മിനിറ്റിൽ ബംഗ്‌ളൂരു പകരക്കാരനായി റയാൻ വില്യംസിനെ പരീക്ഷിച്ചതിന്റെ ഫലമായി ആദ്യ ആക്രമണത്തിൽ തന്നെ വില്യംസിന് സമനില ഗോൾ നേടാനായി. സ്‌കോർ 2-2.
അടുത്ത മത്സരത്തിൽ ബംഗ്‌ളൂരു എഫ്‌സി നവംബർ 27ന് കൊൽക്കത്തയിൽ മുഹമ്മദൻ എസ്‌സിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നവംബർ 23ന് പഞ്ചാബ് എഫ്‌സിയുമായാണ് മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്