ബെഞ്ചമിൻ സെസ്‌കോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി ന്യൂകാസിൽ യുണൈറ്റഡ്. ആർബി ലീപ്‌സിഗ് അവരുടെ ആദ്യ 75 മില്യൺ യൂറോയുടെ ഓഫർ നിരസിച്ചതിനെ തുടർന്ന്, ന്യൂകാസിൽ 80 മില്യൺ യൂറോയും അധിക ബോണസുകളും ഉൾപ്പെടെയുള്ള 90 മില്യന്റെ പുതിയ ഓഫർ സമർപ്പിച്ചു.
22കാരനായ സെസ്‌കോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും കണ്ണുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഔദ്യോഗികമായി ഒരു ബിഡ് സമർപ്പിച്ചിട്ടില്ല, കൂടാതെ അവരുടെ ഓഫർ ന്യൂകാസിലിന്റെ ഓഫറിനേക്കാൾ പിന്നിലാണ്.
ന്യൂകാസിൽ സഹ ഉടമ ജാമി റൂബൻ തിങ്കളാഴ്ച ലീപ്‌സിഗ് അധികൃതരുമായും സെസ്‌കോയുടെ ഏജന്റുമാരുമായും ചർച്ച നടത്തിയിരുന്നു. എങ്കിലും ഇതുവരെ ഒരു കരാറും അന്തിമമായിട്ടില്ല. സെസ്‌കോയുടെ താൽപ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും, ലീപ്‌സിഗ് അവരുടെ വിലയിൽ ഉറച്ചുനിൽക്കുന്നു.
കഴിഞ്ഞ സീസണിൽ ലീപ്‌സിഗിനായി 21 ഗോളുകൾ നേടിയ ഈ സ്ലോവേനിയൻ താരം ന്യൂകാസിലിന്റെ ദീർഘകാല ലക്ഷ്യമാണ്. അലക്‌സാണ്ടർ ഇസാക്ക് ടീം വിടാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ ഈ നീക്കത്തിനാക്കം കൂട്ടി. കഴിഞ്ഞ ആഴ്ച ഇസാക്കിനായി ലിവർപൂൾ സമർപ്പിച്ച 110 മില്യൺ പൗണ്ടിന്റെ ബിഡ് ന്യൂകാസിൽ നിരസിച്ചിരുന്നു. ഇത് സെസ്‌കോയെ ഇസാക്കിന്റെ പകരക്കാരനായി കൊണ്ടുവരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
2029 വരെ കരാറുള്ള സെസ്‌കോ, ആർബി സാൽസ്ബർഗിൽ നിന്ന് ലീപ്‌സിഗിൽ എത്തിയതിന്‌ശേഷം 87 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്. സ്ലോവേനിയൻ ദേശീയ ടീമിനായി 41 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്