ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലെ കരാറുകൾ കാരണം മുൻ നായകൻ കെയ്ൻ വില്യംസൺ ടീമിലില്ല.
ഏകദിന ടീമിനെ മൈക്കൽ ബ്രേസ്‌വെല്ലും ടി20 ടീമിനെ മിച്ചൽ സാന്റ്‌നറുമാണ് നയിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ഇടംകൈയ്യൻ സ്പിന്നർ ജെയ്ഡൻ ലെനോക്‌സ് ആദ്യമായി ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിക്കിൽ നിന്ന് മുക്തനായി കൈൽ ജാമിസൺ രണ്ട് ടീമുകളിലും തിരിച്ചെത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ പരമ്പര ടീമിനെ സഹായിക്കുമെന്ന് ന്യൂസിലാൻഡ് പരിശീലകൻ റോബ് വാൾട്ടർ പറഞ്ഞു.
ഏകദിന ടീം: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്ടൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്‌സൺ, ഡെവൺ കോൺവേ, സാക്ക് ഫോൾക്‌സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്‌സ്, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ റേ, വിൽ യംഗ്.
ടി20 ടീം: മിച്ചൽ സാന്റ്‌നർ (ക്യാപ്ടൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, സാക്ക് ഫോൾക്‌സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവൺ ജേക്കബ്‌സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, ടിം റോബിൻസൺ, ഇഷ് സോധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
