വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഏഴ് റൺസിനാണ് കിവീസ് വിജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടാനെ സാധിച്ചുള്ളൂ. 55 റൺസുമായി ഷെർഫെയ്ൻ റൂതർഫോർഡും 38 റൺസുമായി ജസ്റ്റിൻ ഗ്രീവ്‌സും 37 റൺസുമായി നായകൻ ഷായ് ഹോപും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെൻറിയും സക്കാറി ഫോൽക്ക്‌സും മിച്ചൽ സാന്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 269 റൺസ് എടുത്തത്. സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്റെ മികവിലാണ് കിവീസ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 119 റൺസാണ് മിച്ചൽ എടുത്തത്. ഡവോൺ കോൺവെ 49 റൺസും മൈക്കൽ ബ്രെയ്‌സ്‌വെൽ 35 റൺസും എടുത്തു.
വെസ്റ്റിൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യൂ ഫോർഡെ രണ്ട് വിക്കറ്റും ജസ്റ്റിൻ ഗ്രീവ്‌സും റോസ്റ്റൺ ചെയ്‌സും ഓരോ വിക്കറ്റ് വീതവും എടുത്തു. ഡാരൽ മിച്ചലാണ് മത്സരത്തിലെ താരം. വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
