സൂറിച്ച്: തുടര്‍ച്ചയായ മൂന്നാം ഡയമണ്ട് ലീഗ് ഫൈനലിലും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ നീരജ് ചോപ്ര. വ്യാഴാഴ്ച സൂറിച്ചില്‍ നടന്ന ഫൈനലില്‍ 85.01 മീറ്റര്‍ എറിഞ്ഞാണ് പുരുഷന്മാരുടെ ജാവലിന്‍ ഫൈനലില്‍ ചോപ്ര രണ്ടാം സ്ഥാനം നേടിയത്. 90 മീറ്ററില്‍ കൂടുതല്‍ ദൂരം തുടര്‍ച്ചായി കണ്ടെത്തിയ ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ തന്റെ കന്നി ഡയമണ്ട് ലീഗ് കിരീടം നേടി.
2022-ല്‍ ഇതേ വേദിയില്‍ ഡയമണ്ട് ലീഗ് കിരീടം നേടിയ ചോപ്ര, 84.35 മീറ്റര്‍ ദൂരത്തോടെ അഞ്ചാം റൗണ്ട് വരെ മൂന്നാം സ്ഥാനത്തായിരുന്നു. പിന്നീട് 85.01 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ ജേതാവ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ടിനെ മറികടന്നാണ് നീരജ് വെള്ളി നേടിയത്. വാല്‍ക്കോട്ട് 84.95 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി.
സീസണിലെ ഏറ്റവും മികച്ച ദൂരമായ 91.57 മീറ്റര്‍ കണ്ടെത്തിയ വെബര്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. 91.37 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ദൂരം മെച്ചപ്പെടുത്തി. ഇതോടെ നീരജടക്കം എതിരാളികളെല്ലാം സമ്മര്‍ദ്ദത്തിലായി. വെബറിന്റെ എതിരാളികളില്‍ ആര്‍ക്കും അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല.
2023, 2024 ഡയമണ്ട് ലീഗുകളിലും നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനമായിരുന്നു.അടിത്തിടെ 90 മീറ്റര്‍ ഭേദിച്ച ചോപ്രക്ക് ഇത്തവണ സൂറിച്ച് നിരാശയുടേതായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്