ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീനയെ തകർത്ത് മൊറോക്കയ്ക്ക് കിരീടം. കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ അർജന്റീനയെ മുട്ടുകുത്തിച്ചത്.
12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജന്റീനയെ ഞെട്ടിച്ചു.
രണ്ടാം പകുതിയിൽ സർവസന്നാഹങ്ങളുമായി അർജന്റീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.
ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അർജന്റീനയ്ക്ക് ടൂർണമെന്റിൽ ഏൽക്കുന്ന ആദ്യ തോൽവി കൂടിയാണിത്. 1983ൽ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലിൽ അർജന്റീന പരാജയപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്