മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐ.എസ്.എല്ലിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-0ന് പരാജയപ്പെടുത്തി.
രണ്ടാം പകുതിയിൽ മൻവീർ സിങ്ങും ലിസ്റ്റൺ കൊളാസോയും നേടിയ ഗോളുകളുടെ പിൻബലത്തിലായിരുന്നു വിജയം. ഈ വിജയം 23 പോയിന്റുമായി അവരെ പട്ടികയിൽ ഒന്നാമതെത്തിച്ചു.
രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ മൻവീർ സിംഗ് ടോപ്പ് കോർണറിലേക്ക് ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ മോഹൻ ബഗാന് ലീഡ് നൽകുകയായിരുന്നു.
ലീഡിന്റെ ആവേശത്തിൽ മോഹൻ ബഗാൻ കളിയിൽ പിടി മുറുക്കി. വെറും ആറ് മിനിറ്റിനുള്ളിൽ, ലിസ്റ്റൺ കൊളാസോ, ഗുർമീത് സിങ്ങിനെ മറികടന്ന് ലീഡ് ഇരട്ടിയാക്കി. മോഹൻ ബഗാന്റെ സീസണിലെ ആറാമത്തെ ക്ലീൻ ഷീറ്റാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്