ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് അംഗീകാരം. ഐ.സി.സിയുടെ ഓഗസ്റ്റിലെ താരമായി സിറാജ് തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ഒമ്പത് വിക്കറ്റെടുത്ത് ഇന്ത്യയുടെ അവിസ്മരണീയ വിജയം സാധ്യമാക്കിയത് സിറാജായിരുന്നു. ആറ് റൺസിനായിരുന്നു ഇന്ത്യ ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കിയത്. മത്സരത്തിലാകെ 46 ഓവർ പന്തെറിഞ്ഞ സിറാജ് തന്നെയായിരുന്നു കളിയിലെ താരവും.
ന്യൂസിലൻഡ് താരം മാറ്റ് ഹെന്റി, വെസ്റ്റ് ഇൻഡീസ് താരം ജെയ്ഡൻ സീൽസ് എന്നിവരെ മറികടന്നാണ് സിറാജ് ഓഗസ്റ്റിലെ ഐ.സി.സി താരമായത്. ഐസിസിയുടെ ഓഗസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് സിറാജ് പറഞ്ഞു.
താൻ കളിച്ചതിൽ ഏറ്റവും ആവേശകരമായ പരമ്പരയായിരുന്നു ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്നും ടീമിന്റെ വിജയത്തിനായി സംഭാവന ചെയ്യാനായി എന്നതിൽ അഭിമാനമുണ്ടെന്നും പ്രത്യേകിച്ച് അവസാന ടെസ്റ്റിലെ പ്രകടനത്തിലെന്നും സിറാജ് പറഞ്ഞു.
ഈ പുരസ്‌കാരത്തിന് തനിക്കൊപ്പം തന്നെ ടീം അംഗങ്ങൾക്കും അർഹതയുണ്ടെന്നും അവരുടെ നിരന്തര പ്രചോദനമാണ് തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്നും സിറാജ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് 23 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യാനും സിറാജിനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്