മിഥുൻ മൻഹാസ് ബി.സി.സി.ഐ പ്രസിഡന്റായേക്കും

SEPTEMBER 21, 2025, 7:57 AM

മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബി.സി.സി.ഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ മിഥുൻ മൻഹാസിന്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ ഐ.പി.എല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അതേസമയം മുൻ ഇന്ത്യൻ പേസർ ആർ.പി സിംഗ് ബി.സി.സി.ഐയുടെ സെലക്ഷൻ കമ്മിറ്റി അംഗമാകുമെന്നും വിവരമുണ്ട്.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മിഥുൻ മൻഹാസ് ഇന്ന് പത്രിക സമർപ്പിക്കുമെന്നാണ് വിവരം. അതേസമയം കോൺഗ്രസ് എം.പി രാജീവ് ശുക്ല ബി.സി.സി.ഐ വൈസ് പ്രസിഡന്റ് സ്ഥാനം തുടരുമെന്നും വിവരമുണ്ട്.

vachakam
vachakam
vachakam

ഇപ്പോഴത്തെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഇതേ സ്ഥാനത്ത് തുടരാനാണ് സാധ്യത. രഘുറാം ഭട്ട് ട്രഷററായും അരുൺ ധുമാൽ ഐ.പി.എൽ ചെയർമാനായും തുടരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam