ഫോർദേ : നോർവേയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മിരാഭായ് ചാനുവിന് വെള്ളി. 48 കിലോ ഭാരമുള്ളവരുടെ വിഭാഗത്തിൽ 199 കിലോഗ്രാം ഉയർത്തിയാണ് മിരാഭായ് വെള്ളി നേടിയത്. 213 കിലോ ഉയർത്തി റെക്കാഡ് കുറിച്ച ഉത്തര കൊറിയൻ താരം റി സോംഗ് ഗമ്മിനാണ് സ്വർണം.
2020 ടോക്യോ ഒളിമ്പിക്‌സിൽ വെള്ളി നേടിയിരുന്ന താരമാണ് മിരാഭായ്. പാരീസ് ഒളിമ്പിക്‌സിൽ നാലാം സ്ഥാനത്തായിപ്പോയതിന് ശേഷം ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയാണ് മടങ്ങിയെത്തിയത്. 2017ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും 2022ൽ വെള്ളിയും നേടിയിരുന്ന താരമാണ് മിരാഭായ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്