പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് സെമിഫൈനലിൽ മാർത്ത കോസ്റ്റ്യുക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി റഷ്യൻ കൗമാരതാരം മിറ ആൻഡ്രീവ തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്‌ളാം ഫൈനലിലെത്തി. ഒരു മണിക്കൂർ 16 മിനിട്ട് നീണ്ട സെമിയിൽ 6-1, 6-3 എന്ന സ്‌കോറിനാണ് 19കാരിയായ മിറ വിജയം കണ്ടത്. റഷ്യക്കാരിയായ ഡയാന ഷ്‌നൈഡറും പോളണ്ടുകാരി മജ ച്വാലിൻസ്‌കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ജൂൺ 6ന് നടക്കുന്ന ഫൈനലിൽ മിറ നേരിടേണ്ടത്.
15-ാം സീഡായ മാർത്തയ്‌ക്കെതിരെ ആദ്യ സെറ്റുമുതൽ മികച്ച പ്രകടനമാണ് എട്ടാം സീഡായ മിറ കാഴ്ചവച്ചത്. സർവുകൾ ബ്രേക്ക് ചെയ്ത് മുന്നേറിയ താരം കടുത്ത വെല്ലുവിളി കൂടാതെ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ മാർത്ത പൊരുതാൻ ശ്രമിച്ചെങ്കിലും കൗമാരക്കാരിയുടെ ചുവടുറപ്പിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
2022ൽ കോക്കോ ഗൗഫിന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 19കാരിയായ മിറ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
