മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് ഇഡി

SEPTEMBER 14, 2026, 1:50 AM

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയൻ,  മുഹമ്മദ്‌ റിയാസ് തുടങ്ങിയവർക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാനൊരുങ്ങി ഇഡി. ‌‌

പിണറായി വിജയൻ 3.28 കോടി രൂപ സിഎംആർഎല്ലിൽ നിന്നും വീണ വഴി കൈപ്പറ്റിയെന്നും റിയാസിനും സുഹൃത്തുക്കൾക്കും ഇതിൽ പങ്കുണ്ടെന്നുമാണ് ഇഡിയുടെ റിപ്പോർട്ടിലുള്ളത്.

മാസപ്പടിയിൽ കേസെടുക്കാൻ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ട് കാത്തിരിക്കുന്നതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം. 

vachakam
vachakam
vachakam

 പൊലീസോ വിജിലൻസോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം നിലയിൽ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇഡിയുടെ നീക്കം.

സാധാരണയായി മറ്റൊരു ഏജൻസി എഫ്ഐആർ ഇടുമ്പോൾ മാത്രമാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്ത് കേസ് ഏറ്റെടുക്കാറുള്ളത്. എങ്കിലും കേസിന് തുടക്കമെന്ന നിലയിൽ പ്രാഥമിക വിവരശേഖരണം നടത്തുന്നതിന് ഇഡിക്ക് നിയമപരമായ തടസ്സങ്ങളില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam