പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ മുന്നിൽ പിണറായി സർക്കാർ തന്നെയെന്ന് രേഖകൾ  

SEPTEMBER 14, 2026, 1:03 AM

തിരുവനന്തപുരം:  പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിനിടെയാണ് കണക്കുകള്‍ പുറത്ത്.

രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചത് 726 പേരെയാണെന്ന രേഖകൾ പുറത്തുവന്നു.

 രണ്ടാം പിണറായി സർക്കാർ കാലത്ത് മന്ത്രിമാർക്ക് 787 പേഴ്സണൽ സ്റ്റാഫുകൾ ഉണ്ടായിരുന്നുവെന്നാണ് വിഡി സതീശൻ ആരോപിക്കുന്നത്.

vachakam
vachakam
vachakam

യുഡിഎഫ് സർക്കാർ ഇതുവരെ നിയമിച്ചത് 476 പേരെയാണെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ 787 എന്ന നമ്പർ പിണറായി വിജയൻ തള്ളി. എന്നാല്‍, പുറത്ത് രേഖകൾ തെളിയിക്കുന്നത് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആകെ നിയമനം 787 തന്നെ ആണെന്നാണ്. 

ഇടക്ക് മാറിയ മന്ത്രിമാരുടെ സ്റ്റാഫിൻ്റെ എണ്ണം കൂടി ചേർത്താണിത്. അഞ്ച് വർഷത്തിനിടെ മന്ത്രിമാർ മാറുന്നതിന് അനുസരിച്ച് 61 സ്റ്റാഫുകളാണ് പുനർ നിയമിക്കപ്പെട്ടത്. അത് ഒഴിച്ച് നിര്‍ത്തിയാലും സ്റ്റാഫുകളുടെ എണ്ണം 726 ഉണ്ട്. 44 പേരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പേഴ്സണല്‍ സ്റ്റാഫുകളായി നിയമിച്ചത്. ഇതില്‍ ശാസ്ത്ര ഉപദേഷ്ടാവായ എംസി ദത്തൻ ശമ്പളമില്ലാതെ ജോലി ചെയ്തു. വ‍ർഷം 84 ലക്ഷം രൂപ ചെലവാക്കി 12 സ്റ്റാഫുകളെയാണ് സോഷ്യല്‍ മീഡിയ ചുമതലക്കായി പിണറായി വിജയൻ നിയമിച്ചത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam