കണ്ണൂർ: പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി കെ ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ.
പിണറായിക്കെതിരായ ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് വി കുഞ്ഞികൃഷ്ണൻ പറയുന്നത്.
ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. ഇവിടെ അതിന് തയ്യാറായിട്ടില്ല. ഇതിൽ എന്തോ കഴമ്പുണ്ട് എന്നായിരിക്കും വിശദീകരണം നൽകാത്തകാലം വരെ പൊതുജനം കരുതുകയെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു. ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും ഇവിടെ അത് ഉണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായ നിലപാട് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. പ്രതിപക്ഷത്തുള്ള നേതാക്കന്മാർക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതി. പക്ഷെ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കാവുന്ന വിശദീകരണം പാർട്ടി നൽകണം. പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിനെതിരെയും വരും. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്നും വി കുഞ്ഞികൃഷ്ണൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
